Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visits

പ്ര​തി​ഷേ​ധം ഭ​യ​ന്ന് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ മാ​റ്റി​ ഗ്യാ​നേ​ഷ് കു​മാ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും വോ​​​​ട്ടു​​​കൊ​​​​ള്ള​​​​യും ആ​​​​രോ​​​​പി​​​​ച്ചു പ്ര​​​​തി​​​​പ​​​​ക്ഷം പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ, മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ ഛത്തീ​​​​സ്ഗ​​​​ഡ് സ​​​​ന്ദ​​​​ർ​​​​ശ​​​​നം മാ​​​​റ്റി​​​​വ​​​​ച്ചു. ഇ​​​​ന്ന​​​​ലെ​​​​യും ഇ​​​​ന്നു​​​​മാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന വി​​​​വി​​​​ധ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​​ണു റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത ചി​​​​ല കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ലാ​​​​ണു സ​​​​ന്ദ​​​​ർ​​​​ശ​​​​നം മാ​​​​റ്റി​​​​വ​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സ​​​​റു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.ദ​​​​ന്തേ​​​​വാ​​​​ഡ​​​​യി​​​​ലെ ദ​​​​ന്തേ​​​​ശ്വ​​​​രി മാ​​​​താ ക്ഷേ​​​​ത്രം, ബ​​​​സ്ത​​​​റി​​​​ലെ ചി​​​​ത്ര​​​​കൂ​​​​ട് വെ​​​​ള്ള​​​​ച്ചാ​​​​ട്ടം, ക​​​​ബീ​​​​ർ​​​​ധാ​​​​മി​​​​ലെ ഭോ​​​​രം​​​​ദേ​​​​വ് ക്ഷേ​​​​ത്രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന് സം​​​​സ്ഥാ​​​​ന അ​​​​തി​​​​ഥി പ​​​​ദ​​​​വി ന​​​​ൽ​​​​കി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഛത്തീ​​​​സ്ഗ​​​​ഡ് സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു​​​​ക്കം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് സ​​​​ന്ദ​​​​ർ​​​​ശ​​​​നം റ​​​​ദ്ദാ​​​​ക്കി​​​​യ​​​​താ​​​​യി അ​​​​റി​​​​യി​​​​പ്പ് വ​​​​ന്ന​​​​ത്.

എ​​​​സ്ഐ​​​ആ​​​​ർ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, ല​​​​ഡാ​​​​ക്ക്, ഹി​​​​മാ​​​​ച​​​​ൽ​​​പ്ര​​​​ദേ​​​​ശ്, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​ച്ചി​​​​രു​​​​ന്നു.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മീ​​​​റ​​​​റ്റി​​​​ലും വാ​​​​ര​​​​ണാ​​​​സി​​​​യി​​​​ലും പു​​​​തി​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന സം​​​​വാ​​​​ദ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​​ണ് റ​​​​ദ്ദാ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന​​​​ത്.

District News

കാ​ര​ശേ​രി​യു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

മു​ക്കം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ഷി​പാ​ഠം പ​ക​ർ​ന്നു ന​ൽ​കാ​നും കാ​ർ​ഷി​ക​രം​ഗ​ത്തു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി പാ​ഠ്യ പ​ദ്ധ​തി​യി​ൽ അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

ഇ​തു​വ​ഴി പു​തി​യ ഒ​രു കാ​ർ​ഷി​ക സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും ഭാ​ഷാ പ​ണ്ഡി​ത​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​എ​ൻ. കാ​ര​ശേ​രി​യു​ടെ വീ​ട്ടി​ൽ സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​നം ന​ട​ത്ത​വേ ന​ട​ന്ന സൗ​ഹൃ​ദ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് കൃ​ഷി​മ​ന്ത്രി എം.​എ​ൻ. കാ​ര​ശേ​രി​യു​ടെ വീ​ട്ടി​ൽ സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച മ​ന്ത്രി കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കൊ​പ്പം രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പൊ​തു​വി​ഷ​യ​ങ്ങ​ൾ വ​രെ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ന്യോ​ന്യം സം​സാ​രി​ച്ചു. പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദീ​ർ​ഘ​നാ​ളാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഇ​തി​നി​ടെ ത​ന്‍റെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത എം.​എ​ൻ. കാ​ര​ശേ​രി മ​ന്ത്രി​യെ അ​റി​യി​ച്ചു. പ​ര​സ്പ​രം സ്നേ​ഹോ​പ​ദേ​ശ​ങ്ങ​ളും ആ​ശം​സ​ക​ളും കൈ​മാ​റി​യാ​ണ് ഇ​രു​വ​രും സൗ​ഹൃ​ദം പു​തു​ക്കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പു​തി​യൊ​രു ദി​ശാ​ബോ​ധം ഉ​റ​പ്പു ന​ൽ​കി​യാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്. മ​ന്ത്രി​യോ​ടൊ​പ്പം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. അ​ഷ്റ​ഫ്, ജു​നൈ​ദ് പാ​ണ്ടി​ക​ശാ​ല, കെ.​സി. അ​ഷ്റ​ഫ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Kerala

കെസിബിസി പ്രതിനിധിസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കൊ​​​​ച്ചി: പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍ഗീ​​​​സ് ച​​​​ക്കാ​​​​ലയ്​​​​ക്ക​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ കെ​​​​സി​​​​ബി​​​​സി പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘം മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ സ​​​​ന്ദ​​​​ര്‍ശി​​​​ച്ചു. പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യ്ക്ക് ആ​​​​ശം​​​​സ​​​​ക​​​​ള്‍ നേ​​​​ർ​​​​ന്ന പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘം, സ​​​​മൂ​​​​ഹ​​​​വും സ​​​​ഭ​​​​യും അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി ച​​​​ര്‍ച്ച ചെ​​​​യ്തു.

മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രും തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളും നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍, വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍, അ​​​​ഗ​​​​തി​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളും അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ളും നേ​​​​രി​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍, മു​​​​ന​​​​മ്പം വി​​​​ഷ​​​​യം, ജ​​​​സ്റ്റീ​​​​സ് ജെ.ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ന്‍ റി​​​​പ്പോ​​​​ര്‍ട്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍, ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​ര്‍ നേ​​​​രി​​​​ടു​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​നി​​​​ഷേ​​​​ധ​​​​ങ്ങ​​​​ള്‍, മ​​​​ദ്യ​​​​വ്യാ​​​​പ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​യു​​​ള്‍പ്പെ​​​​ടു​​​​ന്ന നി​​​​വേ​​​​ദ​​​​നം കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഖ്യ​​​​മ​​​​ന്തി​​​​ക്ക് സ​​​​മ​​​​ര്‍പ്പി​​​​ച്ചു.

മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, സ​​​​ണ്ണി ജോ​​​​സ​​​​ഫ്, ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ര്‍ ഷാ​​​​നി​​​​മോ​​​​ള്‍ ഉ​​​​സ്മാ​​​​ന്‍ എ​​​​ന്നി​​​​വ​​​​രും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ടൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കെ​​​​സി​​​​ബി​​​​സി ഉ​​​​ന്ന​​​​യി​​​​ച്ച വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ നീ​​​​തി​​​​പൂ​​​​ര്‍വ​​​​ക​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മ​​​​ന്ത്രി​​​​മാ​​​​രും അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

Business

ഐ​ടി മ​ന്ത്രി ടെ​ക്നോ​പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ചു; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​​രു​​വ​​ന​​ന്ത​​പു​​രം: ഐ​​ടി, സ്റ്റാ​​ർ​​ട്ട​​പ്, വ്യ​​വ​​സാ​​യ മ​​ന്ത്രി​​യാ​​യി ചു​​മ​​ത​​ല​​യേ​​റ്റ പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി ടെ​​ക്നോ​​പാ​​ർ​​ക്ക് സ​​ന്ദ​​ർ​​ശി​​ച്ചു. സം​​സ്ഥാ​​ന​​ത്തെ ഐ​​ടി ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ച് ഐ​​ടി പാ​​ർ​​ക്ക് സി​​ഇ​​ഒ​​മാ​​രു​​മാ​​യും പ്ര​​ധാ​​ന സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യും മ​​ന്ത്രി സം​​വ​​ദി​​ച്ചു.

സം​​സ്ഥാ​​ന ഇ​​ല​​ക്ട്രോ​​ണി​​ക്സ് ഐ​​ടി വ​​കു​​പ്പ് സ്പെ​​ഷ​​ൽ സെ​​ക്ര​​ട്ട​​റി സീ​​റാം സാം​​ബ​​ശി​​വ റാ​​വു, ടെ​​ക്നോ​​പാ​​ർ​​ക്ക് സി​​ഇ​​ഒ സ​​ന്ദീ​​പ് കു​​മാ​​ർ എ​​ന്നി​​വ​​ർ മ​​ന്ത്രി​​യെ ടെ​​ക്നോ​​പാ​​ർ​​ക്കി​​ലേ​​ക്കു സ്വാ​​ഗ​​തം ചെ​​യ്തു.

ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തി​​നി​​ടെ ’കേ​​ര​​ള ടെ​​ക് മേ​​ഖ​​ല: സാ​​ഹ​​ച​​ര്യ​​വും ല​​ക്ഷ്യ​​ങ്ങ​​ളും’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സീ​​റാം സാം​​ബ​​ശി​​വ റാ​​വു വി​​ശ​​ദ​​മാ​​യ അ​​വ​​ത​​ര​​ണം ന​​ട​​ത്തി. ഐ​​ടി മേ​​ഖ​​ല​​യി​​ലെ ല​​ക്ഷ്യ​​ങ്ങ​​ളും വെ​​ല്ലു​​വി​​ളി​​ക​​ളും അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു. നി​​ല​​വി​​ൽ പ്ര​​വൃ​​ത്തി​​പ​​ഥ​​ത്തി​​ലു​​ള്ള പ​​ദ്ധ​​തി​​ക​​ൾ, ഭാ​​വി പ​​ദ്ധ​​തി​​ക​​ൾ, സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ, ഇ​​ന്നൊ​​വേ​​ഷ​​ൻ, സം​​രം​​ഭ​​ക​​ത്വം എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചും പ​​രാ​​മ​​ർ​​ശി​​ച്ചു.

ഐ​​ടി പാ​​ർ​​ക്കു​​ക​​ളി​​ലെ​​യും പ്ര​​മു​​ഖ ഐ​​ടി, ഐ​​ടി അ​​ധി​​ഷ്ഠി​​ത സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽ നി​​ന്നു മ​​ന്ത്രി അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും തേ​​ടി.

ഇ​​ൻ​​ഫോ​​പാ​​ർ​​ക്ക് കൊ​​ച്ചി, സൈ​​ബ​​ർ​​പാ​​ർ​​ക്ക് കോ​​ഴി​​ക്കോ​​ട് എ​​ന്നി​​വ​​യു​​ടെ സി​​ഇ​​ഒ സു​​ശാ​​ന്ത് കു​​റു​​ന്തി​​ൽ, കേ​​ര​​ള സ്റ്റാ​​ർ​​ട്ട​​പ്പ് മി​​ഷ​​ൻ (കെഎ​​സ് യു​​എം) സി​​ഇ​​ഒ അ​​നൂ​​പ് അം​​ബി​​ക, ഡി​​ജി​​റ്റ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി കേ​​ര​​ള (ഡി​​യു​​കെ) വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സ​​ജി ഗോ​​പി​​നാ​​ഥ്, കെ​​എ​​സ് ഐ​​ടി​​ഐ​​എ​​ലി​​ന്‍റെ​​യും കെ​​ഫോ​​ണി​​ന്‍റെ​​യും എം​​ഡി ഡോ. ​​സ​​ന്തോ​​ഷ് ബാ​​ബു (റി​​ട്ട.), ഐ​​ഐ​​ഐ​​ഐ​​ടി​​എം​​കെ ഡ​​യ​​റ​​ക്ട​​റും മേ​​ക്ക​​ർ വി​​ല്ലേ​​ജ് പ്ര​​ഫ​​സ​​ർ ഇ​​ൻ ചാ​​ർ​​ജു​​മാ​​യ ഡോ. ​​അ​​ല​​ക്സ് പി ​​ജ​​യിം​​സ്, ഐ​​സി​​എ​​ഫ്ഒ​​എ​​സി​​ന്‍റെ​​യും സി​​ഡി​​റ്റി​​ന്‍റെ​​യും ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ടി.​​ടി. സു​​നി​​ൽ, കെ​​സ്പേ​​സ് ചീ​​ഫ് ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​ർ കെ. ​​ഗാ​​യ​​ത്രി എ​​ന്നി​​വ​​രും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ഐ​​ടി സ്ട്രാ​​റ്റ​​ജി​​സ്റ്റു​​മാ​​രാ​​യ ഡോ. ​​അ​​നൂ​​പ നാ​​രാ​​യ​​ണ​​ൻ, ശ്രീ​​നാ​​ഥ് ജ്ഞാ​​നേ​​ശ്വ​​ർ, അ​​ക്ഷ​​യ് ക​​ണ്ണ​​ൻ, പ്ര​​കാ​​ശ് മാ​​ത്യു എ​​ന്നി​​വ​​രും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Kerala

പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൻ ക്ഷേ​ത്ര​ദ​ർ​ശ​നം നടത്തി

ഗു​​​​രു​​​​വാ​​​​യൂ​​​​ർ: മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ മ​​​​ക​​​​ൻ വി​​​​വേ​​​​ക് കി​​​​ര​​​​ണും കു​​​​ടും​​​​ബ​​​​വും ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​​ത്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​ന്നേ​​​ര​​​മാ​​​ണ് കു​​​​ടും​​​​ബം ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്താ​​​​നെ​​​​ത്തി​​​​യ​​​​ത്. ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ വി​​​​വേ​​​​ക് കി​​​​ര​​​​ണി​​​​ന്‍റെ ഫോ​​​​ട്ടോ​​​യെ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​വ​​​​രെ ഒ​​​​പ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ വി​​​​ല​​​​ക്കി.

കാ​​​​മ​​​​റ​​​​യി​​​​ൽ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​ക​​​​ർ​​​​ത്തി​​​​യ പ്രാ​​​​ദേ​​​​ശി​​​​ക ചാ​​​​ന​​​​ൽ കാ​​​​മ​​​​റാ​​​​മാ​​​​ന്‍റെ​​​​യും ഭ​​​​ക്ത​​​​രു​​​​ടെ​​​​യും ​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ദേ​​​​വ​​​​സ്വം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ട്ടു നീ​​​​ക്കം​ ചെ​​​​യ്യി​​​​ച്ചു.
അ​​​​ഡ്‌​​​​മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ർ ഒ.​​​​ബി. അ​​​​രു​​​​ൺ​​​​കു​​​​മാ​​​​ർ വി​​​​വേ​​​​ക് കി​​​​ര​​​​ണി​​​​നൊ​​​​പ്പം ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ​​​​ത്തി ദ​​​​ർ​​​​ശ​​​​ന​​​​സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി.

International

മ​ക്രോ​ൺ മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചു

വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ൽ മ​ക്രോ​ൺ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചു.

അ​പ്പ​സ്തോ​ലി​ക് കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മാ​യും ലോ​ക​ത്തി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും ച​ർ​ച്ച​ക​ളി​ലു​ടെ അ​തു പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യു​മാ​ണ് മാ​ർ​പാ​പ്പ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. മ​ക്രോ​ണി​നൊ​പ്പം ഭാ​ര്യ ബ്രി​ജീ​ത്തു​മു​ണ്ടാ​യി​രു​ന്നു.

മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ, രാ​ജ്യ​ങ്ങ​ളു​മാ​യും രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ളു​മാ​യു​മു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യം സെ​ക്ര​ട്ട​റി ആ​ർ​ച്ച്ബി​ഷ​പ് പോ​ൾ റി​ച്ചാ​ർ​ഡ് ഗ​ല്ല​ഗ​ർ എ​ന്നി​വ​രു​മാ​യും മ​ക്രോ​ൺ ച​ർ​ച്ച ന​ട​ത്തി.

District News

വീടുകളിലെത്തി വോട്ട് അഭ്യർഥിച്ച് കെ.ആർ. രാജേഷ്


ച​വ​റ: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ.​ആ​ര്‍. രാ​ജേ​ഷി​ന്‍റെ ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ​ര്യ​ട​നം തു​ട​രു​ന്നു.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. വീ​ടു​ക​ളി​ലെ​ത്തി​യും വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു.
ച​വ​റ, പ​ന്മ​ന, തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം, നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ന്‍​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണ​ത്തി​നു മു​മ്പ് രാ​വി​ലെ ഭ​വ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ട് അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി. പ്ര​ചാ​ര​ണാ​ര്‍​ഥം പ്ര​വ​ര്‍​ത്ത​ക​ര്‍ ചി​ല ഇ​ട​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി​യും ന​ട​ത്തി.

District News

കോ​വി​ല​ക​വും പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

മ​ങ്ക​ട: മ​ങ്ക​ട എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ക​ട​ന്ന​മ​ണ്ണ കോ​വി​ല​ക​വും പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ചു. കോ​വി​ല​ക​ത്തെ മു​തി​ർ​ന്ന അം​ഗ​മാ​യ വി​ലാ​സി​നി ത​ന്പു​രാ​ട്ടി, ര​വീ​ന്ദ്ര​രാ​ജ, മു​ര​ളി ത​ന്പു​രാ​ൻ, രേ​ഖ ത​ന്പു​രാ​ട്ടി തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു.

ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളാ​യ മോ​ഹ​ന​ൻ പു​ളി​ക്ക​ൽ, സി. ​അ​ര​വി​ന്ദ​ൻ, കു​ട്ടാ​നു, സി. ​ജ​യ​രാ​ജ​ൻ, കെ.​കെ. സ്വാ​മി​നാ​ഥ​ൻ, പു​ളി​ക്ക​ൽ വേ​ലാ​യു​ധ​ൻ, സി. ​ജ​ല​ജ, വി.​പി. ഉ​ഷ, സി. ​പ്ര​ദീ​പ് എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഓ​ശാ​ന ഞാ​യ​ർ ദി​ന​ത്തി​ൽ പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ലാ​യി​രു​ന്നു അ​ടു​ത്ത സ​ന്ദ​ർ​ശ​നം. വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​പ്പു​രയ്​ക്ക​ൽ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. നേ​താ​ക്ക​ളാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഏ​ലി​യാ​മ്മ തോ​മ​സ് എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. കൂ​ട്ടി​ൽ, ചേ​രി​യം, നെ​ച്ചി​നി​ക്കോ​ട്, മ​ങ്ക​ട വേ​രും​പി​ലാ​ക്ക​ൽ, കോ​ഴി​ക്കോ​ട്ട്പ​റ​ന്പ്, കോ​ഴി​പ്പ​റ​ന്പ്, കൊ​ള​പ്പ​റ​ന്പ്, പാ​റ​ടി, പ​ന​ന്പ​റ്റ, പ​ടി​ഞ്ഞാ​റ്റും​മു​റി വ​ള്ളി​ക്കാ​പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി.

District News

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ര്‍​ശി​ച്ച് റോ​യ് കെ.​ പൗ​ലോ​സ്

ഇ​ടു​ക്കി: നി​യോ​ജ​കമ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യ് കെ. ​പൗ​ലോ​സ് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ര്‍​ശി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കംകു​റി​ച്ചു. ക​ല്ല​റ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷം മ​റി​യാ​മ്മ ഉ​മ്മ​നെ​യും സ​ന്ദ​ര്‍​ശി​ച്ചു. പി​ന്നീ​ട് ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, എ​ന്‍​എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് ഹൗ​സി​ല്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, മാ​ര്‍ ജോ​സ​ഫ് പു​ളി​ക്ക​ല്‍ എ​ന്നി​വ​രെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സി​എ​സ്‌​ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് വി.​എ​സ്.​ ഫ്രാ​ന്‍​സി​സ്, എ​സ്എ​ന്‍​ഡി​പി മ​ല​നാ​ട് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ധ​വ​ന്‍ തു​ട​ങ്ങി​വ​രെ​യും മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളെ​യും സ​ന്ദ​ര്‍​ശി​ച്ചു.

പി​ന്നീ​ട് പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ ഭ​വ​ന​ത്തി​ല്‍ എ​ത്തി അ​ദ്ദേ​ഹ​വു​മാ​യി ആ​ശ​യവി​നി​മ​യം ന​ട​ത്തി.

District News

അ​ബ്ദു​റ​ഷീ​ദ് സ​ഖാ​ഫി​യെ സ​ന്ദ​ർ​ശി​ച്ച് വി.​എം. മു​സ്ത​ഫ


മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന വി.​എം. മു​സ്ത​ഫ എ​സ്എം​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും കാ​ര​ക്കു​ന്ന് അ​ൽ ഫ​ലാ​ഹ് ഇ​സ്‌ലാ​മി​ക് സെ​ന്‍റ​ർ ചെ​യ​ർ​മാ​നു​മാ​യ പ​ത്ത​പ്പി​രി​യം അ​ബ്ദു​റ​ഷീ​ദ് സ​ഖാ​ഫി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു.

സി​പി​എം തൃ​ക്ക​ല​ങ്ങോ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​എ. ജ​ലീ​ൽ, കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് മ​ഞ്ചേ​രി സോ​ണ്‍ സെ​ക്ര​ട്ട​റി​യും അ​ൽ​ഫ​ലാ​ഹ് മാ​നേ​ജ​രു​മാ​യ എ​ൻ. മു​ഹ​മ്മ​ദ് സ​ഖാ​ഫി, കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് മ​ഞ്ചേ​രി സെ​ക്ര​ട്ട​റി പി.​പി. അ​ഷ്റ​ഫ് ഹി​ഷാ​മി, കാ​ര​ക്കു​ന്ന് അ​ൽ​ഫ​ലാ​ഹ് ഇ​സ്‌ലാ​മി​ക് സെ​ന്‍റ​ർ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​റ​ഹ്മാ​ൻ കാ​ര​ക്കു​ന്ന് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ടൗ​ണ്‍​ഷി​പ്പി​ൽ പ്രി​യ​ങ്ക ഗാ​ന്ധി സ​ന്ദ​ർ​ശ​നം ന​ട​ത്തി

ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ൽ പ്രി​യ​ങ്ക ഗാ​ന്ധി എം​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ടൗ​ണ്‍​ഷി​പ്പ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എ​സ്. സു​ഹ​സ്, സി​ഒ​ഒ ഡോ. ​ജെ.​ഒ. അ​രു​ണ്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​ച്ച്.​ബി. പ്ര​ദീ​പ്, ഡി​വി​ഷ​ൻ മെം​ബ​ർ ഷ​മീ​ർ ഒ​ടു​വി​ൽ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

District News

അ​രു​വാ​ക്കോ​ട് കും​ഭാ​ര ഉ​ന്ന​തി സ​ന്ദ​ർ​ശി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ അ​രു​വാ​ക്കോ​ടി​ലെ കും​ഭാ​ര ഉ​ന്ന​തി​യി​ൽ പ​ര​ന്പ​രാ​ഗ​ത മ​ണ്‍​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ച്ച് പ്രി​യ​ങ്ക​ഗാ​ന്ധി എം​പി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി അ​രു​വാ​ക്കോ​ട് ഉ​ന്ന​തി​യി​ലെ​ത്തി​യ​ത്. ക​ളി​മ​ണ്ണി​ൽ നി​ർ​മി​ച്ച മൈ​ക്ക് ന​ൽ​കി ഉ​ന്ന​തി​യി​ലെ ചി​ന്ന​മാ​ളു അ​മ്മ അ​വ​രെ സ്വീ​ക​രി​ച്ചു. മ​ണ്‍​പാ​ത്ര നി​ർ​മാ​ണ​ത്തി​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ പ്രി​യ​ങ്ക​ഗാ​ന്ധി എം​പി​യെ ധ​രി​പ്പി​ച്ചു.

മ​ണ്‍​പാ​ത്ര നി​ർ​മാ​ണം ക​ണ്ട​റി​ഞ്ഞ പ്രി​യ​ങ്ക​ഗാ​ന്ധി​ക്ക് മു​ന്നി​ൽ ചാ​മി കോ​ളൂ​ർ​ക്കാ​വ് മ​ണ്ണ് കൊ​ണ്ടു​ള്ള കൂ​ജ നി​ർ​മി​ച്ചു കാ​ണി​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പ്രി​യ​ങ്കാ​ഗാ​ന്ധി​യു​ടെ മു​ത്ത​ച്ഛ​നു​മാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ, മ​ണ്ണ് കൊ​ണ്ടു​ള്ള ചി​ത്രം മോ​ത്തി ജെ​റോ​മും ചെ​യ്ത് കാ​ണി​ച്ചു.

മ​ണ്ണുകൊ​ണ്ട് നി​ർ​മി​ച്ച രാ​ജീ​വ്ഗാ​ന്ധി​യു​ടെ ചി​ത്ര​വും അ​വ​ർ പ്രി​യ​ങ്കാ ഗാ​ന്ധി​ക്ക് സ​മ്മാ​നി​ച്ചു. കും​ഭാ​ര ഉ​ന്ന​തി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ്രി​യ​ങ്ക ചോ​ദി​ച്ച​റി​ഞ്ഞു. മ​ണ്ണ് പാ​ത്ര​നി​ർ​മാ​ണ​ത്തി​ലെ അ​വ​രു​ടെ ക​ഴി​വി​നെ അ​ഭി​ന​ന്ദി​ച്ചാ​ണ് പ്രി​യ​ങ്ക മ​ട​ങ്ങി​യ​ത്.
പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ, എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി തു​ട​ങ്ങി​യ​വ​രും പ്രി​യ​ങ്കാ​ഗാ​ന്ധി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.


പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ളി​മ​ണ്ണ് പാ​ത്ര​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ്രി​യ​ങ്കാ​ഗാ​ന്ധി പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​രു​വാ​ക്കോ​ട് കും​ഭാ​ര ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ.

Kerala

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജി. ​സു​ധാ​ക​ര​നെ സ​ന്ദ​ര്‍​ശി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: കു​ളി​മു​റി​യി​ൽ വ​ഴു​തി വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​നെ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ​ന്ദ​ർ​ശി​ച്ചു.

അ​ൽ​പ​നേ​രം ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചി​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മ​ട​ങ്ങി​യ​ത്. പ​രു​മ​ല ആ​ശു​പ​ത്രി​യി​ലാ​ണ് ജി. ​സു​ധാ​ക​ര​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കു​ളി​മു​റി​യി​ൽ വ​ഴു​തി വീ​ണ് ജി.​സു​ധാ​ക​ര​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കാ​ലി​ൽ മ​ൾ​ട്ടി​പ്പി​ൾ ഫ്രാ​ക്ച​ർ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഓ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​മാ​യി​രു​ന്നു. തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ തു​ട​ർ​ന്നു​ള്ള ര​ണ്ട് മാ​സം പൂ​ർ​ണ വി​ശ്ര​മം ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up